July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

ജെറ്റ് എയർവേയ്സ് ഏറ്റെടുക്കാൻ രണ്ട് കൺസോർഷ്യങ്ങൾ

Janayugom Webdesk
July 25, 2020

ജെറ്റ് എയർവേയ്‌സിന്റെ ലേലത്തിൽ പങ്കെടുക്കുന്നതിന് രണ്ട് കമ്പനികൾ ബിഡ് സമർപ്പിച്ചു. കമ്പനിയുടെ പ്രവർത്തനം പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ നാലാംഘട്ടത്തിലാണ് കമ്പനി ഏറ്റെടുക്കാൻ തയ്യാറായി രണ്ട് കൺസോർഷ്യങ്ങൾ പദ്ധതി സമർപ്പിച്ചിരിക്കുന്നത്. നീക്കങ്ങൾ ഫലപ്രദമായാൽ ഈ വർഷം അവസാനത്തോടെ ജെറ്റ് എയർവേയ്സ് വിമാനങ്ങൾ വീണ്ടും ആകാശത്തിലേക്ക് പറന്നുയരും.

യുകെ ആസ്ഥാനമായുള്ള കാൾറോക് കാപ്പിറ്റൽ പാർട്‌നേഴ്‌സും യുഎഇ ആസ്ഥാനമാക്കിയുള്ള സംരംഭകനായ മുറാരി ലാൽ ജലനും ഉൾപ്പെടുന്ന കൺസോർഷ്യം, ഇന്ത്യൻ കമ്പനികളായ ഫ്ലൈറ്റ് സിമുലേഷൻ ടെക്നിക് സെന്റർ, ബിഗ് ചാർട്ടർ പ്രൈവറ്റ് ലിമിറ്റഡ്, ദുബായിൽ നിന്നുള്ള ഇംപീരിയൽ കാപ്പിറ്റൽ ഇൻവെസ്റ്റ്‌മെന്റ് എന്നിവ ചേരുന്ന കൺസോർഷ്യം എന്നിവയാണ് പദ്ധതി സമർപ്പിച്ചത്. ഇംപീരിയൽ കാപ്പിറ്റൽ എട്ട് വിമാനങ്ങൾ ഉൾപ്പെടുത്തിയുള്ള പദ്ധതിയും കാൾറോക് 27 വിമാനങ്ങൾ ഉൾപ്പെടുത്തിയുള്ള പദ്ധതിയുമാണ് നിർദ്ദേശിച്ചിട്ടുള്ളതെന്നാണ് സൂചന.

1993 ലാണ് നരേഷ് ഗോയല്‍ ജെറ്റ് എയർവേസ് (ഇന്ത്യ) ലിമിറ്റഡ് എന്ന വിമാന കമ്പനി ആരംഭിക്കുന്നത്. 124 വിമാനങ്ങളുള്ള ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാന കമ്പനിയായിരുന്നു ജെറ്റ് എയർവേസ്. ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും ലാഭത്തിൽ പ്രവർത്തിച്ച സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയർവേസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനം നിർത്തി വയ്‌ക്കുകയായിരുന്നു. 2019 ഏപ്രിൽ 18 ന് പ്രവർത്തനം അവസാനിപ്പിച്ച ജെറ്റ് എയർവേയ്സ് 2019 ഏപ്രിൽ 20 ന് തന്നെ നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ മുൻപാകെ പാപ്പരത്ത നടപടിക്കും തുടക്കമിട്ടിരുന്നു.

ജെറ്റ് എയർവേയ്‌സിനെ ഏറ്റെടുക്കാൻ തയ്യാറായി 12 കമ്പനികളാണ് താൽപര്യപത്രം സമർപ്പിച്ചിരുന്നത്. ഇവരിൽ നിന്നും ലേലത്തിൽ പങ്കെടുക്കാൻ യോഗ്യതയുണ്ടെന്ന് കണ്ടെത്തിയ നാലു കമ്പനികളുടെ പ്രൊവിഷണൽ പട്ടിക കമ്പനി ജൂണിൽ പുറത്തുവിടുകയായിരുന്നു. കമ്പനിയുടെ 11 വിമാനങ്ങളാണ് നിലവിൽ ഉപയോഗയോഗ്യമായ നിലയിലുള്ളത്. ഇതിൽ പത്തെണ്ണം ഇന്ത്യയിലും ഒരെണ്ണം ആംസ്റ്റർഡാമിലുമാണുള്ളത്.

ENGLISH SUMMARY:Two con­sor­tiums to acquire Jet Airways
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.