ജെഎന്‍യു: മാധ്യമപ്രവര്‍ത്തകയെ കയ്യേറ്റം ചെയ്ത രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു

Web Desk

ന്യൂഡല്‍ഹി

Posted on March 26, 2018, 7:46 pm

മാധ്യമപ്രവര്‍ത്തകയുടെ ക്യാമറ തട്ടിയെടുത്ത് ദുരുപയോഗം ചെയ്ത വനിതാ കോണ്‍സ്റ്റബിളിനെയും പുരുഷ ഹെഡ് കോണ്‍സ്റ്റബിളിനെയും ഡല്‍ഹി പൊലീസ് ഞായാറാഴ്ച സസ്‌പെന്‍ഡ് ചെയ്തു. ജെ എന്‍ യു വിദ്യാര്‍ത്ഥികളും അധ്യാപകരും നടത്തിയ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഫോട്ടോ ജേര്‍ണലിസ്റ്റിന്‍റെ ക്യാമറയാണ് പൊലീസ് ദുരുപയോഗം ചെയ്തത്.

മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് നടത്തിയ അന്വേഷണത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനിടെ ക്യാമറ തട്ടിയെടുത്തു ദുരുപയോഗം ചെയ്തതായാണ് കണ്ടെത്തിയത്.

മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഡല്‍ഹി പൊലീസ് ആസ്ഥാനത്തിന് മുമ്പില്‍ ശനിയാഴ്ച മാധ്യമ പ്രവര്‍ത്തകര്‍ ധര്‍ണ്ണ നടത്തിയിരുന്നു.