കൊല്ലത്ത് രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 12 ആയി. ഇതില്‍ അഞ്ച് പേര് രോഗമുക്തരാകുകയും ചെയ്തു. ഷാര്‍ജയില്‍ നിന്ന് നാട്ടിലെത്തിയ ശാസ്താംകോട്ട സ്വദേശികളായ ദമ്പതികളുടെ ഏഴ് വയസ്സുകാരി മകള്‍, തെങ്കാശിയ്ക്കടുത്ത് പുളിയങ്കുടിയില്‍ പോയി മടങ്ങിയെത്തിയ കുളത്തുപ്പുഴ സ്വദേശിയായ യുവാവിന്റെ സുഹൃത്തായ 51 കാരൻ എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
അതേസമയം, കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പത്തനംതിട്ടയില്‍ അതിര്‍ത്തി പങ്കിടുന്ന റോഡുകള്‍ പൂര്‍ണ്ണമായി അടയ്ക്കാൻ തീരുമാനം. കുന്നത്തൂര്‍ താലൂക്കും പത്തനംതിട്ട ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന റോഡുകള്‍ ശനിയാഴ്ച മുതലാണ് അടയ്ക്കുക. സുരക്ഷ മുൻനിര്‍ത്തി കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമേ അന്യ ജില്ലയില്‍ നിന്ന് വരുന്നവരെ ഇതുവഴി കൊല്ലത്തേയ്ക്ക് പ്രവേശിപ്പിക്കൂ.
റവന്യൂ, പൊലീസ്, ആരോഗ്യവകുപ്പുകളുടെ സംയുക്ത പരിശോധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവശ്യ സര്‍വ്വീസുകള്‍ കടത്തിവിടും. ചക്കുവള്ളി- താമരക്കുളം റോഡില്‍ ശൂരനാട് വടക്ക് വയ്യാങ്കര, പോരുവഴി പഞ്ചായത്തിലെ ചാത്താകുളം, പാലത്തുംകടവ്, ഇടയ്ക്കാട്, പത്തനംതിട്ട ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന പ്രധാന റോഡായ ഭരണിക്കാവ്- അടൂര്‍ റോഡിലെ ഏഴാംമൈല്‍ എന്നിവടങ്ങളാണ് അടയ്ക്കുക.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.