September 26, 2022 Monday

Related news

September 21, 2022
July 6, 2022
May 22, 2022
March 5, 2022
September 26, 2021
July 30, 2021
July 24, 2021
July 12, 2021
July 1, 2021
May 15, 2021

വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സര്‍ക്കാര്‍ അക്കൗണ്ടില്‍ നിന്ന് ജീവനക്കാരൻ രണ്ട് കോടി തട്ടിയെടുത്തു

Janayugom Webdesk
തിരുവനന്തപുരം
August 1, 2020 1:19 pm

തിരുവനന്തപുരം വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സര്‍ക്കാര്‍ അക്കൗണ്ടില്‍ നിന്ന് രണ്ട് കോടിയോളം രൂപ വെട്ടിപ്പ് നടന്നതായി വിവരം. ഇതേ തുടര്‍ന്ന് അധികൃതര്‍ പരിശോധന ആരംഭിച്ചു. ട്രഷറി ജീവനക്കാരൻ സര്‍ക്കാര്‍ അക്കൗണ്ടില്‍ നിന്ന് തുക വെട്ടിച്ചതായാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.

പ്രാഥമിക വിവരം അനുസരിച്ച് വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ്‌വേഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കരുതുന്നത്. കോവിഡ് കാലമായതിനാല്‍ വിരമിക്കലിനു മാസങ്ങള്‍ക്ക് മുൻപ് തന്നെ ഉദ്യോഗസ്ഥന്‍ ലീവില്‍ പോയി.ലീവില്‍ പോയ ഉദ്യോഗസ്ഥന്റെ പാസ്‌വേഡ് സഹപ്രവര്‍ത്തകൻ കൈക്കലാകി തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക നിഗമനം.ഓഫീസിലെ സീനിയര്‍ അക്കൗണ്ടന്റാണ് പണം തട്ടിയെടുത്തതെന്നാണ് പ്രാഥമിക വിവരം.

ഘട്ടംഘട്ടമായി സര്‍ക്കാര്‍ അക്കൗണ്ടില്‍ നിന്ന് ട്രഷറി അക്കൗണ്ടിലേയ്ക്ക് ഉദ്യോഗസ്ഥൻ പണം മാറ്റി. പിന്നീട് സ്വകാര്യ ബാങ്കിലെ അക്കൗണ്ടുകളിലേക്കു മാറ്റി. തുക മാറ്റുന്നതിനായി ഉദ്യോഗസ്ഥൻ ട്രാൻസാക്ഷൻ നമ്പര്‍ ജനറേറ്റ് ചെയ്തതിനു ശേഷം പിന്നീട് റദ്ദാക്കിയതും റിസര്‍വ് ബാങ്ക് ഡിപ്പോസ്റ്റ് ടാലിയാകാത്തതും സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ ശ്രദ്ധിച്ചു. സബ് ട്രഷറി ഉദ്യോഗസ്ഥൻ തട്ടിപ്പ് നടന്നതായി ഉദ്യോഗസ്ഥരെ അറിയിച്ചതിനെത്തുടര്‍ന്നാണ് പരിശോധന ആരംഭിച്ചത്.ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സബ് ട്രഷറി ഉദ്യോഗസ്ഥര്‍ ജില്ലാ ട്രഷറി ഓഫിസര്‍ക്ക് നല്‍കി.

ENGLISH SUMMARY: two crore theft from vanchiy­oor sub tressury

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.