June 9, 2023 Friday

Related news

October 25, 2022
June 3, 2022
February 24, 2022
December 17, 2021
December 16, 2021
December 2, 2021
October 22, 2021
October 15, 2021
March 16, 2021
March 15, 2021

ബാങ്ക് ജീവനക്കാർ ഇന്നും നാളെയും പണിമുടക്കും

Janayugom Webdesk
ന്യൂഡൽഹി
January 31, 2020 8:29 am

ബാങ്ക് ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കുക, പുതിയ പെൻഷൻ സംവിധാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് രാജ്യത്തെ ബാങ്ക് ജീവനക്കാർ ഇന്നും നാളെയും പണിമുടക്കുന്നു. കരാർ പ്രകാരമുള്ള വേതനപരിഷ്ക്കരണം നടപ്പാക്കുക, ആഴ്ച്ചയിൽ അഞ്ച് ദിവസം പ്രവർത്തിദിനം നടപ്പിലാക്കുക, സ്പെഷ്യൽ അലവൻസ് അടിസ്ഥാന ശമ്പളത്തോടൊപ്പം സംയോജിപ്പിക്കുക, പെൻഷൻ പരിഷ്ക്കരിക്കുക, കുടുംബപെൻഷൻ വർധിപ്പിക്കുക, പ്രവർത്തന ലാഭത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റാഫ് വെൽഫെയർ ഫണ്ട് പുതുക്കി നിശ്ചയിക്കുക, വിരമിക്കൽ ആനുകൂല്യങ്ങൾക്ക് നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് രണ്ട് ദിവസത്തെ പണിമുടക്ക്. ഇതോടെ രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തനം പൂർണമായും അവതാളത്തിലാകും. എടിഎമ്മുകളുടെ പ്രവർത്തനവും മുടങ്ങും.

 

Eng­lish Sum­ma­ry: Two days bank strike starts

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.