June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

എണ്ണക്കിണർ തീപിടിത്തം; രണ്ട് പേർ മരിച്ചു

By Janayugom Webdesk
June 10, 2020

അസമിലെ ടിനൻസുകിയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ അധീനതയിലുള്ള പ്രകൃതി വാതക കിണറിലുണ്ടായ തീപിടത്തത്തിൽ രണ്ട് മരണം. ഐഒഎല്ലിലെ അഗ്നിശമനസേന വിഭാഗത്തിലെ അസിസ്റ്റന്റ് ഓപ്പറേറ്റർമാരായ ദുർലവ് ഗോഗോയ്, ടിക്കേശ്വർ ഗോഹൈൻ എന്നിവരാണ് കൊല്ലപ്പെട്ടത്.

14 ദിവസമായി വാതക ചോർച്ച ഉണ്ടായിരുന്ന കിണറിൽ ചൊവ്വാഴ്ചയാണ് വൻ തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തെ തുടർന്ന് സമീപത്തെ വനപ്രദേശങ്ങളും വാഹനങ്ങളും അമ്പതിലധികം വീടുകളും കത്തി നശിച്ചു.
തീപിടിത്തത്തിനു ശേഷം രണ്ട് അഗ്നിശമന ജീവനക്കാരെ കാണാതായിരുന്നു. പിന്നീട് ഇന്നലെ ഇവരുടെ മൃതദേഹം എൻഡിആർഎഫ് സംഘം കണ്ടെത്തുകയായിരുന്നു.

അതേസമയം ഇവരുടെ മൃതദേഹങ്ങളില്‍ പൊള്ളലേറ്റ പാടുകൾ ഇല്ല. തീപിടിത്തമുണ്ടായപ്പോൾ ഇവർ വെള്ളത്തിൽ ചാടുകയും മുങ്ങിപോകുകയുമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. യഥാർത്ഥ മരണകാരണം പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ അറിയാൻ കഴിയൂ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.