സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് രണ്ട് മരണം

Web Desk

കോട്ടയം

Posted on August 10, 2020, 12:59 pm

സംസ്ഥാനത്തെ മഴക്കെടുതിയില്‍  ഇന്ന്  രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. കോട്ടയത്ത് വെളളക്കെട്ടില്‍ വീണ് പെരുമ്പായിക്കാട് സ്വദേശികളായ സുധീഷ്, കുര്യൻ എബ്രഹാം എന്നിവരാണ് മരിച്ചത്. കോട്ടയം ജില്ലയില്‍ ശക്തമായ മഴയ്ക്ക് കുറവുണ്ടെങ്കിലും പടിഞ്ഞാറൻ മേഖലകളിലും അപ്പര്‍ കുട്ടനാട്ടിലും വെളളപ്പൊക്കം രൂക്ഷമായി തുടരുന്നു.

മീനച്ചിലാറ്റില്‍ ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് പാലായിലെ വെളളമിറങ്ങി. അതിനാല്‍ ഈരാറ്റുപേട്ട- കോട്ടയം റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ആരംഭിച്ചു. എന്നാല്‍, വടയാറില്‍ വെളളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് വൈക്കം തലയോലപ്പറമ്പ് റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു. മഴക്കെടുതി മൂലം കോട്ടയം ജില്ലയില്‍ 1200 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്.

ENGLISH SUMMARY: two deaths in kot­tayam due to rain

YOU MAY ALSO LIKE THIS VIDEO