28 March 2024, Thursday

Related news

March 26, 2024
March 25, 2024
March 25, 2024
March 24, 2024
March 23, 2024
March 23, 2024
March 22, 2024
March 19, 2024
March 19, 2024
March 19, 2024

ചങ്ങനാശ്ശേരിയില്‍ കാറും ബസും കൂട്ടിയിടിച്ച് 2 മരണം, മൂന്ന് പേർക്ക് ഗുരുതര പരിക്ക്

Janayugom Webdesk
ചങ്ങനാശ്ശേരി
October 18, 2021 7:51 pm

ചങ്ങനാശ്ശേരി കറുകച്ചാലിൽ കാറും സ്വകാര്യബസും കൂട്ടിയിടിച്ച് 2 മരണം.മൂന്ന് പേർക്ക് ഗുരുതര പരിക്ക്.കറുകച്ചാൽ തൈപ്പറമ്പ് ജംഗ്ഷനിൽ ഉണ്ടായ വാഹനാപകടത്തിൽ 2 മരണം. മുട്ടമ്പലം കാഞ്ഞിരക്കാട്ടിൽ ശ്രീജിത്ത് (34), സേലത്ത് സ്ഥിരതാമസക്കാരനായ കോതനല്ലൂർ സ്വദേശി പുരുഷോത്തമൻ (64) എന്നിവരാണ് മരിച്ചത്.

റാന്നിയിൽ വിവാഹ ചടങ്ങുകളിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോൾ 3 മണിയോടെയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാർ നിശ്ശേഷം തകർന്നു. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് ബസ്സുമായ് കൂട്ടിയിടിച്ചത്.
വാഹനത്തിൽ കൂടെയുണ്ടായിരുന്ന 3 പേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മരിച്ച ഇരുവരുടെയും മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി

eng­lish sum­ma­ry; two died in car-bus col­li­sion in Changanassery
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.