കനത്ത മഴ: കോയമ്പത്തൂര്‍ റെയില്‍വെ സ്റ്റേഷന്‍ കെട്ടിടം തകര്‍ന്ന് രണ്ട് മരണം

Web Desk
Posted on August 08, 2019, 9:45 am

കോയമ്പത്തൂര്‍: കനത്ത മഴയെ തുടര്‍ന്ന് കോയമ്പത്തൂര്‍ റെയില്‍വെ സ്റ്റേഷന്‍റെ കെട്ടിടം തകര്‍ന്ന് രണ്ട് മരണം. റെയില്‍വെ പാഴ്സല്‍ സര്‍വ്വീസ് കെട്ടിടമാണ് ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ തകര്‍ന്നുവീണത്. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

മേട്ടുപ്പാളയം സ്വദേശികളായ പവിഴമണി, ഇബ്രാഹിം എന്നിവരാണ് അപകടത്തില്‍ മരിച്ചത്. റെയില്‍വേ കരാര്‍ ജീവനക്കാരാണ് ഇരുവരും. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ മൂന്നു ജീവനക്കാരെ ഗുരുതര പരിക്കുകളോടെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിശമനസേനയും റെയില്‍വേ സംരക്ഷണ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കഴിഞ്ഞ രാത്രിയില്‍ പെയ്ത കനത്ത മഴയിലാണ് കെട്ടിടം തകര്‍ന്നുവീണതെന്നാണ് റിപ്പോര്‍ട്ട്.

You May Also Like This: