March 23, 2023 Thursday

Related news

March 20, 2023
March 20, 2023
March 19, 2023
March 18, 2023
March 17, 2023
March 17, 2023
March 16, 2023
March 16, 2023
March 16, 2023
March 16, 2023

കോട്ടയത്ത് കിണറില്‍ റിംഗ് ഇറക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് രണ്ട് മരണം

Janayugom Webdesk
കോട്ടയം
February 28, 2020 4:02 pm

കോട്ടയം പുന്നത്ര കമ്പനിക്കടവില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടു പേര്‍ മണ്ണിടിഞ്ഞു വീണ് മരിച്ചു. പുന്നത്ര സ്വദേശികളായ ജോയ്, സാജു എന്നിവരാണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.

കിണര്‍ വൃത്തിയാക്കിയ ശേഷം മണ്ണു നീക്കംചെയ്ത് റിംഗ് ഇറക്കുന്നതിനിടെയാണ് അപകടം. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴെക്കും രണ്ടുപേരും മണ്ണിനടിയില്‍പ്പെട്ടിരുന്നു. ഒരാളെ നാട്ടുകാര്‍ ജീവനോടെ പുറത്തെത്തിച്ചെങ്കിലും ആശുപത്രിയിലെത്തിക്കുന്നതിനിടെ മരണം സംഭവിച്ചിരുന്നു. രണ്ടാമത്തെയാളെ പതിനഞ്ച് മിനിറ്റിന് ശേഷമാണ് പുറത്തെടുക്കാനായത്. അപ്പോഴെക്കും മരിച്ചിരുന്നു.

മണ്ണിന് ബലക്കുറവായതിനാല്‍, ബലം വരുത്തുന്നതിനായാണ് കിണറ്റില്‍ റിംഗിറക്കിയത്. ഇതിനിടെ കിണറ്റിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഒരാളുടെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കും രണ്ടാമത്തെയാളുടെ മൃതദേഹം സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

Eng­lish Sum­ma­ry; two died while clean­ing well

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.