Janayugom Online
DMK workers lament

രണ്ടു ഡി എം കെ അനുഭാവികൾ ഹൃദയസ്തംഭനം മൂലം മരിച്ചു

Web Desk
Posted on August 07, 2018, 10:08 pm

കാവേരി ആശുപത്രിയ്ക്ക് മുൻപിലെ ഒരു രംഗം 

കരുണാനിധിയുടെ മരണം അറിഞ്ഞ് രണ്ടു ഡി എം കെ അനുഭാവികൾ ഹൃദയസ്തംഭനം മൂലം മരിച്ചു. സുബ്രമണ്യൻ, രാജേന്ദ്രൻ എന്നിവരാണ് മരിച്ചത്. മയിലാടുംതുറ, നാഗപട്ടണം ഈനിവിടങ്ങളിൽ നിന്നുള്ള ഇരുവരും മധ്യവയസ്കരാണ്.

എൻ ഉയിരിനും മേലാന കഴക ഉടൻപിറപ്പുകളെ  (എന്റെ ഉയിരിനെക്കാൾ മേലെയുള്ള ഉടപ്പിറപ്പുകളെ) എന്ന കരുണാനിധിയുടെ സ്ഥിരം അഭിസംബോധന അണികളെ ആവേശതിരയിൽ ഉയർത്തുമായിരുന്നു.