28 March 2024, Thursday

Related news

November 21, 2023
June 18, 2023
December 28, 2022
December 27, 2022
December 11, 2022
November 29, 2022
August 10, 2022
July 19, 2022
July 7, 2022
June 24, 2022

രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് വേണ്ട: മുന്‍ഗണന നല്‍കേണ്ടത് രണ്ട് ഡോസ്‌ വാക്സിനേഷനെന്ന് ആരോഗ്യ വിദഗ്ധര്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 19, 2021 10:56 am

ഇന്ത്യയില്‍ കോവിഡ് ബൂസ്റ്റര്‍ വാക്സിനേഷന്‍്റെ ആവശ്യമില്ലെന്ന് ആരോഗ്യ വിദഗ്ധര്‍. എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കുന്നതിലാണ് പരിഗണന വേണ്ടതെന്നും ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു.

രാജ്യത്ത് പതിനഞ്ച് ശതമാനം ആളുകള്‍ക്ക് മാത്രമേ രണ്ട് ഡോസ് വാക്സിന്‍ ലഭിച്ചിട്ടുള്ളൂ. ഇനിയും ഒരുപാട് പേര്‍ക്ക് കോവിഡ് പിടിപ്പെടാന്‍ സാധ്യതയുണ്ട്. ഇവര്‍ക്കൊന്നും ഇപ്പോഴും വാക്സിന്‍ കിട്ടിയിട്ടില്ലെന്നും ഡല്‍ഹി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജിയിലെ ശാസ്ത്രജ്ഞന്‍ സത്യജിത് രഥ് പറഞ്ഞു.

പ്രായപൂര്‍ത്തിയായവരില്‍ 40 ശതമാനം പേര്‍ക്ക് ആദ്യഡോസ് ലഭിച്ചിട്ടില്ലെന്നും ഈ ഘട്ടത്തില്‍ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നതിനെക്കുറിച്ച്‌ ഇന്ത്യ ചിന്തിക്കേണ്ടതില്ലെന്നും പൂന്നെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ ശാസ്ത്രജ്ഞ വിനീത ബാല്‍ പറഞ്ഞു. കൂടാതെ ബൂസ്റ്റര്‍ ഡോസിനേക്കാള്‍ മുന്‍ഗണന നല്‍കേണ്ടത് രണ്ട് ഡോസുകള്‍ നല്‍കുന്നതിനാണെന്നും വിനീത ബാല്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry : two dose vac­ci­na­tion is the pri­or­i­ty than tak­ing boost­er dose

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.