Web Desk

എറണാകുളം

August 06, 2020, 11:42 am

എറണാകുളത്ത് വള്ളം മറിഞ്ഞ് കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി

Janayugom Online

എറണാകുളം എളങ്കുന്നപ്പുഴയിൽ വള്ളം മറിഞ്ഞ് കാണാതായ മൂന്ന് പേരിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. നായരമ്പലം സ്വദേശി സന്തോഷ്, പച്ചാളം സ്വദേശി സജീവൻ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. പുക്കാട് സ്വദേശി സിദ്ധാർത്ഥനായുള്ള തെരച്ചിൽ തുടരുകയാണ്. ഇന്നലെ പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം നടന്നത്.

രണ്ട് വള്ളങ്ങളിലായി മീൻ പിടിക്കാൻ പോയ നാല് പേരാണ് അപകടത്തിൽപ്പെട്ടത്. വള്ളം മറിഞ്ഞ് മൂന്ന് പേരെ കാണാതാകുകയും ഒരാൾ കുറ്റിയിൽ പിടിച്ചു കയറി നീന്തി രക്ഷപ്പെടുകയും ചെയ്തു. ഇയാൾ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും പിന്നാലെ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്.

Eng­lish sum­ma­ry; two found dead after dwowned river

You may also like this video;