സോഷ്യല്‍ മീഡിയയില്‍ വൈറലായി ചുംബന വീഡിയോ; രണ്ട് പെണ്‍കുട്ടികളെ വെടിവെച്ച് കൊന്ന് കുഴിച്ച് മൂടി

Web Desk

ഇസ്‌ലാമാബാദ്

Posted on May 21, 2020, 6:11 pm

രണ്ട് പെണ്‍കുട്ടികള്‍ ചേര്‍ന്ന് ഒരു യുവാവിനെ ചുംബിക്കുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെ രണ്ട് പെണ്‍കുട്ടികളെയും വെടിവെച്ച് കൊന്ന് കുഴിച്ചു മൂടി. പാകിസ്ഥാനിലെ വടക്കൻ വസീറിസ്ഥാന്‍ പ്രവിശ്യയില്‍ മെയ് 14 നാണ് സംഭവം. 16, 18 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. സംഭവത്തില്‍ മുഹമ്മദ് അസ്‌ലം എന്നയാളെയും ഒരു പെണ്‍കുട്ടിയുടെ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

രണ്ടു പെണ്‍കുട്ടികള്‍ ഒരാളുടെ ചുണ്ടില്‍ ചുംബിക്കുമ്പോള്‍ മൂന്നാമത്തെ യുവതി ചിരിക്കുന്നതായുള്ള വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഒരു വര്‍ഷം മുമ്പ് ചിത്രീകരിച്ച വീഡിയോയാണ് ഇത്. വീഡിയോയിലുള്ള ഉമര്‍ അയാസ് എന്ന 28 കാരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അശ്ലീല വീഡിയോ ചിത്രീകരിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിവാഹിതനായ അയാസിന് രണ്ട് കുട്ടികളുണ്ട്.

ഫോണിന്റെ ഉടമയായ ഫിദാ വാസിര്‍ എന്നയാളും അറസ്റ്റിലാണ്. ഇയാളാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതെന്നാണ് സൂചന. വീഡിയോ പുറത്ത് വന്നത് കുടുംബത്തിന് അപമാനമായെന്ന് ആരോപിച്ചാണ് പെണ്‍കുട്ടികളെ വെടിവെച്ച് കൊന്ന് കുഴിച്ച് മൂടിയത്. എന്നാല്‍ വീഡിയോയിലുള്ള മൂന്നാമത്തെ പെണ്‍കുട്ടിയ്ക്ക് അപകടമൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ട്.

you may also like this video;