December 6, 2023 Wednesday

Related news

December 5, 2023
December 5, 2023
December 5, 2023
December 4, 2023
December 4, 2023
December 3, 2023
December 2, 2023
December 2, 2023
November 30, 2023
November 29, 2023

കിണറ്റില്‍ വീണ രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു

Janayugom Webdesk
ശ്രീകൃഷ്ണപുരം
October 4, 2021 9:12 pm

ഫെഡറൽ ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിർമ്മാണ പ്രവൃത്തികളിലേർപ്പെട്ട രണ്ട് അതിഥി തൊഴിലാളികൾ കെട്ടിടത്തിന് മുകളിൽ നിന്ന് പലക പൊട്ടി താഴെയുള്ള കിണറിലേക്ക് വീണു മരിച്ചു. പശ്ചിമ ബംഗാൾ, പുട്ടിമാരി ബൊക്ഷിപ്പ് സ്വദേശികളായ ശ്യാമള്‍ ബർമ്മൻ (25), നിതു ബിസ്വാസ് (36) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് അപകടമുണ്ടായത്. 

അപകടത്തെ തുടർന്ന് ഫയർഫോഴ്സും, കരിമ്പുഴ ട്രോമാകെയർ യൂണിറ്റ് പ്രവർത്തകരും ചേർന്ന് ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 20 അടിയോളം ഉയരമുള്ള കെട്ടിടത്തിനു മുകളിൽ നിന്നാണ് ഇരുവരും കിണറിലേക്ക് പതിച്ചത്. തറനിരപ്പിൽ നിന്നും 34 അടിയോളം താഴ്ചയുണ്ട് കിണറിന്. ഇതിൽ 17 അടിയോളം വെള്ളവും ഉണ്ട്.
eng­lish summary;Two guest work­ers died after falling into a well
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.