29 March 2024, Friday

Related news

March 26, 2024
February 9, 2024
December 3, 2023
November 6, 2023
November 3, 2023
October 27, 2023
October 15, 2023
September 10, 2023
August 10, 2023
August 7, 2023

കടിച്ച മൂര്‍ഖന്‍പാമ്പ് കഴുത്തില്‍ചുറ്റിയത് രണ്ട് മണിക്കൂര്‍: ആറുവയസുകാരി ജീവിതത്തിലേയ്ക്ക്

Janayugom Webdesk
മുംബൈ
September 16, 2021 11:49 am

ആറുവയസുകാരിയുടെ കഴുത്തില്‍ മൂര്‍ഖന്‍ ചുറ്റിക്കിടന്നത് രണ്ടു മണിക്കൂര്‍. പിന്നീട് കടിയേറ്റ് ആശുപത്രിയിലെത്തിച്ച കുട്ടി അപകടനില തരണം ചെയ്ത് ജീവിതത്തിലേയ്ക്ക്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍. വാര്‍ധാ ജില്ലയില്‍ നാലു ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവം. വീട്ടില്‍വച്ചാണ് പെണ്‍കുട്ടിയെ പാമ്പ് കഴുത്തില്‍ചുറ്റുന്നതും. ആദ്യം ഭയന്ന കുട്ടി പിന്നീട് വീട്ടുകാരുടെ നിര്‍ദ്ദേശം പ്രകാരം നിശ്ചലയായി കിടക്കുകയായിരുന്നു.

പാമ്പ് പിടിത്തക്കാര്‍ എത്തുന്നതുവരെ കുട്ടി അനങ്ങാതെ കിടക്കാനായിരുന്നു നിര്‍ദ്ദേശം. രണ്ട് മണിക്കൂറോളം കഴിഞ്ഞപ്പോള്‍ കഴുത്തില്‍ നിന്ന് പാമ്പ് ഇളകിയപ്പോള്‍ പെണ്‍കുട്ടിയും ചെറുതായി അനങ്ങി. അപ്പോള്‍ കൈയ്യില്‍ പാമ്പ് കടിയേല്ക്കുകയും ചെയ്തു. ഉടന്‍ പെണ്‍കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെ ചികിത്സയിലുള്ള അവള്‍ അപകടനില തരണം ചെയ്തുവെന്നാണ് കഴിഞ്ഞ ദിവസം അധികൃതര്‍ അറിയിച്ചത്.

Eng­lish sum­ma­ry; Two hours after being bit­ten by a cobra: Six-year-old girl comes to life

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.