Web Desk

രാമനാട്ടുകര

June 07, 2020, 5:47 pm

മയക്കുമരുന്നു വിൽപന രണ്ടു പേർ പിടിയിൽ

Janayugom Online

വിദ്യാർഥികൾക്കും മറ്റും മയക്കുമരുന്നു വിൽപന നടത്തുന്ന   കോഴിക്കോട് സ്വദേശികളായ രണ്ടു യുവാക്കൾ കൊണ്ടോട്ടി പൊലീസിൻെറ പിടിയിലായി. മാങ്കാവ് വീട്ടിലകത്ത്   ഹിജാസ് (22) ‚കല്ലായി അമൻ വീട്ടിൽ അഖിൽ(20)  എന്നിവരാണ് പിടിയിലായത്.
നിരോധിത മയക്കുമരുന്നുകളായ എൽ എസ് ഡി സ്റ്റാമ്പുകളും എംഡി എ യും ഇവരിൽ നിന്ന്  കണ്ടെടുത്തു. കോളേജുകളും സ്കൂളുകളും  കേന്ദ്രീകരിച്ച്  മയക്കുമരുന്ന് വിൽപന നടത്തുന്ന കണ്ണികളിലെ പ്രധാനികളാണ് ഇവർ.

മയക്കുമരുന്ന് വിപണനത്തിനും വിദ്യാർഥികളെ തന്നെയാണ്  ഇവർ  ഉപയോഗിച്ചിരുന്നത്.  മയക്കുമരുന്നു സ്റ്റാമ്പുകൾ  ഇവർ വിൽപന നടത്തിയിരുന്നതായി സമ്മതിച്ചിട്ടുണ്ട്.2000 രൂപ നിരക്കിലാണ് സ്റ്റാമ്പുകൾ വിൽപന നടത്തിയിരുന്നത്. മയക്കുമരുന്നു കsത്താൻ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.

Eng­lish sum­ma­ry; two in the grip for drug sale

you may also like this video;