Web Desk

June 15, 2020, 11:54 am

പാകിസ്ഥാനിലെ രണ്ട് ഇന്ത്യൻ നയതന്ത്ര ഉദ്ദ്യോഗസ്ഥരെ കാണാതായി

Janayugom Online

പാകിസ്ഥാനിലെ രണ്ട് ഇന്ത്യൻ നയതന്ത്ര ഉദ്ദ്യോഗസ്ഥരെ കാണാതായി. ഇസ്ലമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷണര്‍ ഓഫീസ് ഉദ്ദ്യോഗസ്ഥനെയും സിഐഎസ്എഫ് ഡ്രൈവറേയും ആണ് കാണാതായത്. വിഷയത്തില്‍ ഇടപെടണമെന്ന് പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതുവരെ ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല. രാവിലെ എട്ട് മണി മുതലാണ് ഇവരെ കാണാതായത്. ദില്ലിയിലെ പാക്കിസ്ഥാൻ ഹൈക്കമ്മിഷനിലെ രണ്ട് ഉദ്യോഗസ്ഥരെ ചാരവൃത്തി നടത്തുന്നുവെന്ന് ആരോപിച്ച് നാടുകടത്തിയതിന് പിന്നാലെയാണ് ഇന്ത്യൻ ഉദ്യോഗസ്ഥരെ കാണാതായത്.

you may also like this video;