Web Desk

ടോക്കിയോ

February 12, 2020, 9:36 pm

ജപ്പാൻ തീരത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലിലെ രണ്ട് ഇന്ത്യക്കാർക്ക് കൊറോണ

Janayugom Online

ജപ്പാനിലെ യോക്കോഹാമ കടലിൽ പിടിച്ചിട്ടിരിക്കുന്ന ഐഡംബര വിനോദക്കപ്പലിൽ കഴിയുന്ന രണ്ട് ഇന്ത്യക്കാർക്ക് കൊറോമ വൈരസ്ബാധ സ്ഥിരീകരിച്ചു. ജപ്പാനിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം വെളിപ്പെടുത്തിയ്ത്. ഡയമണ്ട് പ്രിന്‍സസ് ക്രൂയിസെന്ന ആഡംബര കപ്പലിലെ സഞ്ചാരികള്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചത്. കഴിഞ്ഞ മാസം ഹോങ്കോങ്ങിൽ നിന്നു തിരിച്ച കപ്പൽ, യാത്രക്കാർക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഫെബ്രുവരി 19 വരെ പിടിച്ചിട്ടിരിക്കുകയാണ്.

രണ്ട് ഇന്ത്യക്കാരടക്കം 174 പേര്‍ക്കാണ് നിലവില്‍ കപ്പലില്‍ കൊറോണ ബാധ സ്ഥിരീകരിച്ചത്. ഡ​യ​മ​ണ്ട് പ്രി​ന്‍​സ​സ് എ​ന്ന ക്രൂ​യി​സ് ക​പ്പ​ലി​ല്‍ യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രു​മാ​യി 138 ഇ​ന്ത്യ​ക്കാ​രാ​ണു​ള്ള​ത്.വൈറസ് ബാധിതരായവരെ ആശുപത്രിയിലെത്തിച്ച്‌ ആവശ്യമായ ചികിത്സ നല്‍കുന്നുണ്ടെന്ന് ജാപ്പനീസ് അധികൃതര്‍ അറിയിച്ചു. കൂ​ടു​ത​ല്‍​പേ​ര്‍​ക്ക് രോ​ഗം പ​ക​രാ​തി​രി​ക്കാ​നു​ള്ള മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. പ​ര​മാ​വ​ധി സ​മ​യം സ്വ​ന്തം കാ​ബി​നി​ല്‍ ചെ​ല​വ​ഴി​ക്കാ​നാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.ഫെബ്രുവരി മൂന്നാം തീയതിയാണ് കപ്പല്‍ പിടിച്ചിട്ടത്.

കപ്പലില്‍ സഞ്ചരിച്ച്‌ ഹോങ്കോങ്ങില്‍ ഇറങ്ങിയ ആളില്‍ വൈറസ് ബാധ കണ്ടെത്തിയതോടെയായിരുന്നു നടപടി. 3,700 പേര്‍ കപ്പലിലുണ്ട് ഇതില്‍ 1,100 പേര്‍ കപ്പലിലെ ജീവനക്കാരാണ്.14 ദിവസത്തെ നിരീക്ഷണമാണ് കപ്പലിലെ യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലില്‍ നിന്നും കൊറോണ സ്ഥിരീകരിച്ചവരെ സ്ഥലത്തെ ആശുപത്രികളിലേക്ക് മാറ്റുമെന്ന് അധികൃതര്‍ പറഞ്ഞു.

Eng­lish Sum­ma­ry: Two Indi­ans in japa­nees ship have coro­na virus

You may also like this video