ആകാശത്ത് രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ നേര്‍ക്കുനേര്‍;അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Web Desk
Posted on July 12, 2018, 2:49 pm

ആകാശത്ത് രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ നേര്‍ക്കുനേര്‍. 330ജീവനുകള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. ബാംഗ്‌ളൂര്‍ എയര്‍സ്‌പേസിനടുത്താണ് രണ്ടുവിമാനങ്ങള്‍ മുഖാമുഖം എത്തിയത്. കോയമ്പത്തൂര്‍— ഹൈദ്രാബാദ്, ബാംഗ്‌ളൂര്‍-കൊച്ചിന്‍ വിമാനങ്ങളാണ് ജൂലൈ പത്തിന് നേരെയെത്തിയത്. ഹൈദ്രബാദ് വിമാനത്തില്‍ 162 ഉം കൊച്ചിയില്‍ 166 പേരുമാണുണ്ടായിരുന്നത്. ട്രാഫിക് കൊളീഷന്‍ അവോയ്ഡന്‍സ് സിസ്റ്റം അലാം മുഴക്കിയാണ് അപകടം ഒഴിവാക്കിയത്. 200 അടി ഉയരവ്യത്യാസമാണ് ഇരുവിമാനങ്ങളും തമ്മിലുണ്ടായിരുന്നത്. വിമാനാപകടങ്ങള്‍ അന്വേഷിക്കുന്നഎഎഐബി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.