സ്‌കൂട്ടര്‍ മറിഞ്ഞ് അച്ചനും മകള്‍ക്കും പരിക്ക്

Web Desk
Posted on September 10, 2019, 9:04 pm

വണ്ണപ്പുറം: വെണ്‍മണി റൂട്ടില്‍ നാല്‍പ്പതേക്കറില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്. കുറുപ്പംപടി സ്വദേശി അധികാരത്തില്‍ സെബാസ്റ്റ്യന്‍(40) മകള്‍ മരിയ (4) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കുറുപ്പംപടിയില്‍ നിന്ന് നിരപ്പ് പാറയില്‍ എത്തി തിരിച്ചുവരുമ്പോഴാണ് അപകടം. നിയന്ത്രണം വിട്ട് സ്‌കൂട്ടര്‍ സമീപത്തുള്ള വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സ്‌കൂട്ടര്‍ അപകടത്തില്‍ തകര്‍ന്നു. ഇരുവരെയും സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു.