December 3, 2023 Sunday

Related news

November 25, 2023
October 7, 2023
October 3, 2023
June 24, 2023
March 16, 2023
March 3, 2023
December 14, 2022
November 18, 2022
November 2, 2022
October 4, 2022

കൊളംബിയയില്‍ രണ്ട് മാധ്യമപ്രവര്‍ത്തകരെ വെടിവച്ചു കൊന്നു

Janayugom Webdesk
ബൊഗോട്ട
August 29, 2022 10:06 am

കൊളംബിയയില്‍ മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമികള്‍ രണ്ട് മാധ്യമപ്രവര്‍ത്തകരെ വെടിവച്ചു കൊലപ്പെടുത്തി. ലീനര്‍ മൊണ്ടെറോ ഒര്‍ട്ടേഗ (37), ദിലിയ കോണ്‍ട്രേറസ് കാന്റിലോ (39) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും കരീബിയന്‍ തീരത്തെ വടക്കന്‍ പട്ടണമായ ഫണ്ടാസിയോണ്‍ ആസ്ഥാനമാക്കിയുള്ള സോള്‍ ഡിജിറ്റല്‍ വെബ്സൈറ്റിലെ മാധ്യമപ്രവര്‍ത്തകരാണ്. ഇവര്‍ സഞ്ചരിച്ച കാറിന് നേരെ ബൈക്കിലെത്തിയ അക്രമിസംഘം വെടിയുതിര്‍ക്കുകയായിരുന്നു. മഗ്ദലന നഗരത്തിലെ പ്രാദേശിക ഉത്സവത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്.

ആക്രമണത്തില്‍ മറ്റൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉത്സവ നഗരിയില്‍ സംഘര്‍ഷമുണ്ടായെന്നും ഇതില്‍ നിന്നും രക്ഷപ്പെടവേയാണ് ആക്രമണമുണ്ടായതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകയളുണ്ട്. സംഭവത്തില്‍ കൊളംബിയയിലെ മാധ്യമ സംഘടനകള്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

Eng­lish sum­ma­ry; Two jour­nal­ists were shot dead in Colombia

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.