Janayugom Online
supreme court- janayugom

സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാർക്ക് നിയമനം

Web Desk
Posted on January 17, 2019, 10:27 am

ന്യൂ ഡൽഹി: വിവാദങ്ങൾക്കൊടുവിൽ സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരെ നിയമിച്ചു വിഞ്ജാപനമിറങ്ങി. ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവർക്കാണു നിയമനം നൽകിയത്. ദിനേശ് മഹേശ്വരി കർണ്ണാടക ചീഫ് ജസ്റ്റിസും സഞ്ജീവ് ഖന്ന ഡൽഹി ഹൈകോടതി ജഡ്ജിയുമാണ്.

സുപ്രീംകോടതി ജഡ്ജി എസ് കെ കൗള്‍ അടക്കം സീനിയോറിറ്റി മറികടന്നുള്ള നിയമനത്തിനെതിരെ രംഗത്തെത്തിയിരുന്നു.  സഞ്ജീവ് ഖന്നയ്ക്കും ദിനേഷ് മഹേശ്വരിക്കും സീനിയോറിറ്റിയില്ലെന്ന് കൊളീജിയം ചൂണ്ടി കാണിച്ചിരുന്നതാണ്. എന്നാൽ ഇത് മറികടന്നുകൊണ്ടാണ് ഇപ്പോൾ നിയമന ഉത്തരവ് വന്നിരിക്കുന്നത്.