October 6, 2022 Thursday

കോവിഡ് 19; യുഎസിലും യുകെയിലും രണ്ട് മലയാളികള്‍ മരിച്ചു

Janayugom Webdesk
May 7, 2020 12:29 pm

കോവിഡ് ബാധിച്ച് വിദേശത്ത് രണ്ട് മലയാളികള്‍ മരിച്ചു. ഇതോടെ വിദേശത്ത് കോവിഡ് മൂലം മരണപ്പെടുന്ന മലയാളികളുടെ എണ്ണം 12 ആയി.

അമേരിക്കയിൽ ചികിത്സയിലായിരുന്ന തോമസ് ഏബ്രഹാം (ബേബി–66) ആണ് മരിച്ചത്. കോവിഡ് രോഗം സ്ഥിരീകരിച്ച് ന്യൂജേഴ്സിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം.

കോവിഡ് ബാധിച്ച് രണ്ടാഴ്ചയായി യു.കെ ബ്രിസ്ബണിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പിറവം സ്വദേശി സണ്ണി ജോൺ (70) ആണ് മരിച്ച മറ്റൊരു മലയാളി.

ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ നഴ്സ് ആണ്. എന്നാല്‍ ഇവര്‍ക്കിപ്പോള്‍ രോഗം ഭേദമായിട്ടുണ്ട്. വര്‍ഷങ്ങളായി യുകെയില്‍ കുടുംബസമേതം താമസിച്ചു വരികയായിരുന്നു.

Eng­lish Sum­ma­ry: Two Ker­alites died due to covid 19.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.