Web Desk

കൊച്ചി

July 08, 2021, 11:38 am

കളിപ്പാട്ടത്തിലും റേഡിയോയിലും സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമം; നെടുമ്പാശേരിയില്‍ രണ്ട് കിലോ സ്വര്‍ണം പിടികൂടി

Janayugom Online

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വച്ച് രണ്ട് കിലോയിലേറെ സ്വര്‍ണം പിടികൂടി. കുവൈത്തില്‍ നിന്ന് മലപ്പുറം സ്വദേശി ഷെരീഫില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. റേഡിയോയിലും കളിപ്പാട്ടത്തിലും ഒളിപ്പിച്ചാണ് സ്വര്‍ണം എത്തിച്ചത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് വിഭാഗമാണ് യാത്രക്കാരിനില്‍ നിന്ന് സ്വര്‍ണം പിടികൂടിയത്

കുവൈത്തില്‍ നിന്നെത്തിയ മലപ്പുറം സ്വദേശികളില്‍ നിന്നാണ് ഡിആര്‍ഐ 3447 ഗ്രാം സ്വര്‍ണം പിടികൂടിയത്. ആഴ്ചകള്‍ക്ക് മുന്‍പ് 5.17 കിലോഗ്രാം സ്വര്‍ണം മറ്റൊരു യാത്രക്കാരില്‍ നിന്ന് കസ്റ്റംസ് പിടികൂടിയരുന്നു. എമര്‍ജന്‍സി ലാംപ്, റേഡിയോ തുടങ്ങിയവയിലൂടെയാണ് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നത്. രഹസ്യ വിവരം ലഭിച്ചതിനേത്തുടര്‍ന്ന് എത്തിയ ഡിആര്‍ഐയുടെ പ്രത്യേക സംഘമായിരുന്നു ഇവരെ പിടി കൂടിയത്.

ENGLISH SUMMARY:Two kg of gold seized in Nedumbassery

You may also like this video;