Web Desk

ഭുവനേശ്വര്‍

June 08, 2020, 9:15 pm

പരിശീലന വിമാനം തകർന്ന് രണ്ട് മരണം

Janayugom Online

ഒഡിഷയിലെ ദേൻകനാലിൽ വിമാനം തകർന്ന് വനിതാ പരിശീലന പൈലറ്റും പരിശീലകനും കൊല്ലപ്പെട്ടു. രണ്ട് സീറ്റുകളുള്ള പരിശീലന വിമാനമാണ് തകർന്നത്. ബിര്‍സാലയിലെ സർക്കാർ ഏവിയേഷൻ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം.

പരിശീലകനായ ബിഹാർ സ്വദേശി ക്യാപ്റ്റൻ സൻജീബ് കുമാർ ഝാ, അനിസ് ഫാത്തിമ എന്നിവരാണ് മരിച്ചത്. അനിസ് തമി‌ഴ്‌നാട് സ്വദേശിനിയാണ്. ബിരാസൽ എയർ സ്ട്രിപ്പിൽ വച്ചാണ് വിമാനം തകർന്നത്. എന്നാൽ വിമാനം തകരാനുള്ള കാരണം ഇതുവരെ വ്യക്തമല്ല. വിമാനത്തിന്റെ സാങ്കേതിക തകരാറാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ENGLISH SUMMARY: Two killed as train­ing plane crashes

YOU MAY ALSO LIKE THIS VIDEO