കുറ്റിപ്പുറത്ത് വാഹനാപകടം: രണ്ടു മരണം

Web Desk

കുറ്റിപ്പുറം

Posted on January 15, 2020, 10:14 am

ദേശീയപാതയിൽ കുറ്റിപ്പുറത്തിനടുത്ത് പാണ്ടികശാലയിൽ ചൊവ്വാഴ്ച അർധരാത്രിയോടെയുണ്ടായ വാഹനാപകടത്തിൽ കർണാടക സ്വദേശികളായ രണ്ടുപേർ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു.

കർണാടക ഹിരിയൂർ സ്വദേശികളായ പാണ്ഡുരംഗ (34), പ്രഭാകർ (50) എന്നിവരാണ് മരിച്ചത്. ഹിരിയൂർ നഗരസഭാംഗമാണ് പാണ്ഡുരംഗ. ഇവർക്കൊപ്പമുണ്ടായിരുന്ന കർണാടക സ്വദേശികൾതന്നെയായ ആറുപേർക്കാണ് പരിക്കേറ്റത്. ഇവരെ വളാഞ്ചേരിയിലെയും പെരിന്തൽമണ്ണയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കർണാടകയിൽനിന്ന് എറണാകുളത്തേക്ക് വിനോദയാത്ര പോകുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന വാനും എതിരേവന്ന ചരക്കുലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ വാൻ പൂർണമായും തകർന്നു.

Eng­lish Sum­ma­ry:Two killed in Kut­tip­pu­ram road acci­dent