Web Desk

ചങ്ങനാശേരി

July 28, 2021, 10:43 pm

പാലാത്ര മോർക്കുളങ്ങര ബൈപ്പാസിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം 

Janayugom Online

പാലാത്ര മോർക്കുളങ്ങര ബൈപ്പാസിൽ ഡ്യൂക്ക് ബൈക്ക് യുണികോൺ ബൈക്കിൽ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. പുഴവാത് സ്വദേശികളായ സേതുനാഥ്, മുരുകൻ ആചാരി, പുതുപ്പള്ളി സ്വദേശി ശരത് എന്നിവരാണ് മരിച്ചത്. വൈകിട്ട് ആറരയോടെയായിരുന്നു  സംഭവം. പാലാത്ര ഭാഗത്തേയ്ക്ക് ബൈക്കിൽ വരികയായിരുന്ന സേതുനാഥിന്റെയും മുരുകൻ ആചാരിയുടെയും ബൈക്കിൽ അമിത വേഗതയിൽ എത്തിയ ഡ്യൂക്ക്  ബൈക്ക് ഇടിച്ചാണ് അപകടമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും തെറിച്ചു വീണ മൂവരും തലയിടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂവരുടെയും ഗുരുതരമായിരുന്നു.  തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുതുപ്പള്ളി സ്വദേശി ശരതിനെ ചങ്ങനാശേരി ജനറൽ ആശുപത്രിയിലും പുഴവാത് സ്വദേശികളായ മുരുകൻ ആചാരിയെയും സേതുനാഥിനെയും ചെത്തിപ്പുഴ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചങ്ങനാശേരി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് ബൈപ്പാസ് റോഡിൽ നിരവധിയാളുകൾ ഓടിക്കൂടി. സ്ഥലത്ത് ഏറെ നേരം ഗതാഗതക്കുരുക്കും ഉണ്ടായി.

Eng­lish Sum­ma­ry: three died in an acci­dent in Kottayam

You may like this video also