Web Desk

മുംബൈ

January 19, 2020, 1:57 pm

ഇവർ നിസാരക്കാരല്ല: രണ്ട്പേരുടെ മരണത്തിന് കാരണമായത് പ്രാവുകൾ, ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഡോക്ടർമാർ

Janayugom Online

പ്രവുകളെ വളർത്താനും പരിപാലിക്കാനുമൊക്കെ മിക്ക ആളുകൾക്കും ഇഷ്ടമാണ്. എന്നാൽ ആളുകളുടെ ജീവൻ നഷ്ടമാകുന്നതിന് ഈ പ്രാവുകൾ കാരണമായി എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തു വരുന്നത്. പ്രാവുകൾ ധാരാളമായി കാണുന്ന സ്ഥലങ്ങളിലുള്ളവർക്ക് ഒരു താക്കീതുകൂടിയാണിത്. ശൈത്യകാലത്തെ ശ്വാസകോശ രോഗങ്ങളില്‍ വില്ലനായിമാറിയിരിക്കുകയാണ് പ്രാവുകള്‍. ശ്വാസകോശ സംബന്ധമായ രോഗമുള്ളവരില്‍ പ്രാവിന്‍ കാഷ്ഠത്തിന്റെ പൊടിയും ബാധിച്ചതായാണ് മുംബൈയിലെ ഡോക്ടര്‍മാരുടെ കണ്ടെത്തൽ.

മുബൈയിലെ ശ്വാസകോശ ചികിത്സാ രംഗത്തെ വിദഗ്ധരുടെ വിശദമായ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എസിവഴിയും കൂളറുകള്‍ വഴിയും പ്രാവിന്‍ കാഷ്ഠം നിരന്തരമായി ശ്വസകോശത്തില്‍ എത്തിയതിനാലാണ് രണ്ട് സ്ത്രീകളുടെ മരണം സംഭവിക്കാന്‍ കാരണമെന്നാണ് കണ്ടെത്തല്‍. മുംബൈയിലെ ബ്രീച്ച്‌ കാന്റീ ആശുപത്രിയില്‍ ശ്വസകോശ അണുബാധയെ തുടര്‍ന്ന് അതിതീവ്ര വിഭാഗത്തില്‍ ബോറിവില്ലിയിലെ 38 കാരിയും 68കാരിയുമാണ് മരിച്ചത്. ഇവര്‍ ശ്വാസകോശത്തില്‍ കാലാവസ്ഥ പ്രതികൂലമായ അണുബാധയേറ്റ് ചികിത്സയിലായിരുന്നു.

നിരവധി വര്‍ഷങ്ങളായി ചികിത്സയിലുള്ള ഇവരുടെ ചികിത്സാ റിപ്പോര്‍ട്ടുകള്‍ ഗവേഷണ വിധേയമാക്കിയപ്പോഴാണ് പ്രാവുകള്‍ ധാരാളം വീടിന്റെ പരിസരത്തുള്ളതായി രേഖപ്പെടുത്തിയിരുന്നത്. തുടര്‍ന്നുള്ള ശ്വാസകോശ പരിശോധനയിലാണ് അണുബാധക്ക് പ്രധാനകാരണം പ്രാവിന്റെ കാഷ്ഠം വായുവില്‍ കലര്‍ന്നത് ശ്വസിച്ചതാണെന്ന് സ്ഥിരീകരിച്ചത്. പ്രസിദ്ധ പള്‍മണോളജിസ്റ്റ് ഉന്‍മില്‍ ഷായാണ് രോഗകാരണം കണ്ടെത്തിയത്. ഇരുവരുടേയും ശ്വാസകോശം മാറ്റിവച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Eng­lish sum­ma­ry: Two ladies have died linked to pigeon

You may also like this video