October 1, 2022 Saturday

Related news

November 20, 2021
November 18, 2021
September 30, 2021
September 15, 2021
July 15, 2021
July 15, 2021
May 30, 2021
March 17, 2021
March 16, 2021
March 13, 2021

രണ്ടില ചിഹ്നം: പി ജെ ജോസഫ് ഹൈക്കോടതിയിൽ

Janayugom Webdesk
കൊച്ചി
September 8, 2020 9:51 pm

കേരള കോൺഗ്രസ് എമ്മിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ ‘രണ്ടില’ ജോസ് കെ മാണിക്ക് അനുവദിച്ചതിനെതിരെ പി ജെ ജോസഫ് ഹൈക്കോടതിയിൽ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം നിയമപരമായി നിലനിൽക്കില്ലെന്ന് കാണിച്ചാണ് ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്. വസ്തുതകൾ പരിശോധിക്കാതെയാണ് ജോസ് പക്ഷത്തിന് ചിഹ്നം നൽകിയതെന്ന് ജോസഫ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 

പാർട്ടി ചെയർമാനായിരുന്ന കെ എം മാണിയുടെ വിയോഗത്തോടെ അധികാരവും ചിഹ്നവും തനിക്കാണെന്നുള്ള അനുകൂലവിധി വർക്കിംഗ് ചെയർമാനായ പി ജെ ജോസഫ് കീഴ്|കോടതികളിൽ നിന്ന് നേടിയിരുന്നു. ഇതിനിടെയാണ് ജോസ് കെ മാണിക്ക് അനുകൂലമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വരുന്നത്. 

നിയമസഭയിൽ നടന്ന അവിശ്വാസ പ്രമേയത്തിൽ നിന്ന് വിട്ടുനിൽക്കാൻ കേരള കോൺഗ്രസ് ജോസ് പക്ഷം നൽകിയ വിപ്പ് ലംഘിച്ച് പി ജെ ജോസഫും മോൻസ് ജോസഫും യു ഡി എഫ് നിലപാടിനൊപ്പം നിന്ന് വോട്ട് ചെയ്തിരുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിലും പങ്കെടുത്തിരുന്നു. ഇതോടെ ഇരുവരേയും അയോഗ്യരാക്കാനുള്ള നീക്കവുമായി മുന്നോട്ടുപോകുകയാണ് ജോസ് പക്ഷം. വെള്ളിയാഴ്ച സ്പീക്കർക്ക് പരാതി നൽകാനാണ് തീരുമാനം.

ENGLISH SUMMARY:Two Lev­el Sym­bol: PJ Joseph in the High Court
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.