ഗിര്‍ വനത്തില്‍ രണ്ട് സിംഹക്കുട്ടികളെ ചത്ത നിലയില്‍ കണ്ടെത്തി

Web Desk

അഹമ്മദാബാദ്

Posted on November 26, 2018, 3:25 pm

ഗിര്‍ വനത്തില്‍ രണ്ട് സിംഹക്കുട്ടികളെ ചത്ത നിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ അമ്രേലി ജില്ലയിലെ ഗിര്‍ വനത്തിലാണ് ചത്ത നിലയില്‍ കണ്ടെത്തിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഗിര്‍ വനത്തിലെ പാനിയ, സവര്‍കുണ്ട്‌ല പരിധിയിലാണ് സിംഹക്കുട്ടികളെ കണ്ടെത്തിയത്. തുടര്‍ന്ന്, പോസ്റ്റ്മാര്‍ട്ടത്തിനായി അയച്ചു. വനത്തില്‍ ആണ്‍സിംഹത്തെ കണ്ടതായി വനപാലകര്‍ പറഞ്ഞു. ഇത് വനത്തിലേക്കു അതിക്രമിച്ചു വന്നതാകുമെന്ന് വനപാലകര്‍ പറഞ്ഞു.

സെപ്തംബറില്‍ ഗിര്‍ വനത്തില്‍ 23 സിംഹങ്ങള്‍ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. അതില്‍ 17 എണ്ണം കാനിന്‍ ഡിസ്റ്റെംപറും (സിഡിവി) പനിയും മൂലമാണ് ചത്തത്. ഇതിനെതുടര്‍ന്ന്, 36 സിംഹങ്ങളെ മൂന്നു രക്ഷാ കേന്ദ്രങ്ങളിലേക്കു മാറ്റിയിരുന്നു.