Web Desk

ബെംഗളൂരു

March 23, 2020, 9:15 pm

കര്‍ണാടകയില്‍ രണ്ട് മലയാളികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു: ഇരുവരും ആശുപത്രിയില്‍

Janayugom Online

വിദേശത്തു നിന്ന് കര്‍ണാടകയിലെത്തിയ രണ്ട് മലയാളികള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാസര്‍കോട്, കണ്ണൂര്‍ സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍കോട് സ്വദേശി മൈസൂരുവിലും കണ്ണൂര്‍ സ്വദേശി ബെംഗളൂരുവിലും ചികിത്സയിലാണ്.

ദുബായില്‍ നിന്നെത്തിയ ഇരുവരെയും കൊറോണ രോഗ ലക്ഷണങ്ങളോടു കൂടി തന്നെയാണ് വിമാനത്താവളത്തില്‍ നിന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംസ്ഥാനത്ത് ഇന്ന് 28 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കാസര്‍കോട് 19, എറണാകുളം 2, കണ്ണൂര്‍ 5, പത്തനംതിട്ട 1, തൃശൂര്‍ 1 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

YOU MAY ALSO LIKE THIS VIDEO