സോഷ്യൽ മീഡിയയിൽ വൈറലായ ഈ ‘സാഹസിക കുളിയ്ക്ക്’ പിന്നാലെ സംഭവിച്ചത്!- വീഡിയോ

Web Desk

ഹനോയ്‌​

Posted on January 27, 2020, 2:27 pm

ബൈക്കിൽ അർധ നഗ്നരായി കുളിക്കുന്ന യുവാക്കളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. വിയറ്റ്നാം സ്വദേശികളായ യുവാക്കളാണ് സാഹസിക യാത്ര നടത്തുന്നത്. ഒരാൾ ബൈക്ക് ഓടിക്കുകയും മറ്റൊരാൾ സീറ്റിൽ ഒരു ബക്കറ്റ് വെള്ളവും സോപ്പുമായി ഇരിക്കുകയും ചെയ്യുന്നു. ബൈക്ക് ഓടിക്കുന്ന യുവാവ് ഒറ്റ കൈ കൊണ്ട് വാഹനം നിയന്ത്രിക്കുകയും സോപ്പ് മുഖത്തും തലയിലും തേച്ച് പിടിപ്പിക്കുകയും പുറകിൽ ഇരിക്കുന്ന ആൾ സ്വയം കുളിക്കുകയും ഓടിക്കുന്നയാളെ കുളിപ്പിക്കുകയും ചെയ്യുന്നു.

നിരവധി പേരാണ് യുവാക്കളുടെ ഈ അഭ്യാസ പ്രകടനത്തെ വിമർശിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം വീഡിയോ വൈറലായതോടെ നടപടിയുമായി പൊലീസുമെത്തി. വീഡിയോയിൽ കാണുന്ന ബൈക്കിന്റെ നമ്പർ പ്ലേറ്റ് ഉപയോഗിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഹെല്‍മെറ്റ്, കണ്ണാടി എന്നിവയും ഇന്‍ഷുറന്‍സ്, ലൈസന്‍സ് എന്നീ രേഖകളുമില്ലാതെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് ഇരുവര്‍ക്കമെതിരെ മോട്ടോര്‍വാഹന വകുപ്പ് 18 ലക്ഷം ഡോങ്‌ (5,500 രൂപ) പിഴ ചുമത്തിയിട്ടുണ്ട്.

Vừa gội đầu, vừa tắm khi chạy xe máy bị phạt 3,2 triệu đồng

Bia đắng lắm 😇😇

Giao Thông ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ಜನವರಿ 22, 2020

Eng­lish Sum­ma­ry: Two man bath in the bike, social media viral video.

you may also like this video;