ദണ്ഡേവാഡയില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

Web Desk
Posted on July 14, 2019, 2:36 pm

റായ്പൂര്‍: സുരക്ഷാ സേനയുമായി ഏറ്റുമുട്ടി ഛത്തീസ്ഗഢിലെ ദണ്ഡേവാഡയില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.അഞ്ച് ലക്ഷം പ്രതിഫലം പ്രഖ്യാപിക്കപ്പെട്ട മാവോയിസ്റ്റുകളായ സ്ത്രീയും പുരുഷനുമാണ് കൊല്ലപ്പെട്ടത്.   ഒരു വനിതാ അംഗംസുരക്ഷാ സേനയുടെ പിടിയിലാകുകയും ചെയ്തു.

കിരാന്‍ഡുല്‍ പൊലീസ് സ്റ്റഷന്‍ പരിധിയിലെ ഗുമിയാപാല്‍ വനമേഖലയിലാണ് വെടിവെപ്പുണ്ടായതെന്ന് ദണ്ഡേവാഡ എസ്.പി അഭിഷേക് പല്ലവ് പറഞ്ഞു.

പിടിയിലായ മാവോയിസ്റ്റില്‍നിന്നും ആയുധങ്ങള്‍ കണ്ടെടുത്തു.