June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

കഞ്ചാവ് വിൽപ്പന; അറസ്റ്റിലായി ‘പിഎം’, ഫേസ്ബുക്കിലൂടെ പിഎമ്മിനെ പരിചയപ്പെടുത്തി എക്സൈസ്

By Janayugom Webdesk
February 9, 2020

സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന രണ്ട് പേർ പൊലീസ് പിടിയിൽ. രണ്ടര കിലോ കഞ്ചാവുമായാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. രാമവര്‍മപുരം സ്വദേശി ‘പിഎം’ എന്ന വിഷ്ണു(25), കോലഴി സ്വദേശി കൃഷ്ണമൂര്‍ത്തി (27)എന്നിവരാണ് അറസ്റ്റിലായത്. തൃശ്ശൂര്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് റേഞ്ച് പാര്‍ട്ടി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

ഉച്ചതിരിഞ്ഞു മാത്രം കഞ്ചാവ് വില്‍ക്കുന്നതിനാലാണ് വിഷ്ണുവിനെ പിഎം എന്നറിയപ്പെടുന്നത്. കേരള എക്‌സൈസ് ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

തൃശ്ശൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ എക്സൈസ് റേഞ്ച് പാർട്ടി നടത്തിയ പരിശധനയിൽ രണ്ടരക്കിലോ (2.5 kg) കഞ്ചാവുമായി തൃശ്ശൂരിൽ രാമവർമപുരം സ്വദേശി വിഷ്ണു (25), കോലഴി സ്വദേശി കൃഷ്ണമൂർത്തി (27)എന്നിവർ പിടിയിലായി.ഉച്ചതിരിഞ്ഞു മാത്രം കഞ്ചാവു വില്‍ക്കുന്നതിനാല്‍ വിഷ്ണു അറിയപ്പെടുന്നത് പി.എം. എന്ന പേരിലാണ്. അഞ്ചു മണിക്കു ശേഷമേ കഞ്ചാവുമായി വിഷ്ണു കച്ചവടം തുടങ്ങൂ. തൃശ്ശൂർ സ്കൂൾ കോളജുകൾ കേന്ദ്രീകരിച്ച് ആണ് ഇയാളും കൂട്ടാളിയും പ്രധാനമായും കഞ്ചാവ് വിൽപന നട ത്തിയിരുന്നത്.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.