കോവിഡ് 19 ബാധിച്ച് രണ്ട് തൃശൂര്‍ സ്വദേശികള്‍ ഒമാനില്‍ മരിച്ചു.തൃശൂര്‍ ഇരിങ്ങാലക്കുട കാട്ടുച്ചിറ സ്വദേശിയായ ജോയ് (62), വേളൂക്കര കൊറ്റനെല്ലൂര്‍ കുറുപ്പംപടി സ്വദേശി ജോണ്‍(67) എന്നിവരാണ് മരിച്ചത്.
ജോയ് 42 വര്‍ഷമായി ഓമാനിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഇദ്ദേഹം ഒരു മാസത്തോളമായി കോവിഡ് സ്ഥിരീകരിച്ച് മസ്കത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഒമാനില്‍ 66,661 പേര്‍ക്കാണ് ഇതുവരെ വെെറസ് ബാധിതരായത്. 44,004 പേര്‍ രോഗമുക്തി നേടി. സ്വദേശികളും വിദേശികളുമായ 318 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
English summary: Two men from Thrissur died
You may also like this video: