വനിതാടൂറിസ്റ്റുകള്‍ക്ക് പീഡനം;പഞ്ചനക്ഷത്രഹോട്ടലിലെ ജനറല്‍ മാനേജര്‍ അറസ്റ്റില്‍

Web Desk
Posted on June 29, 2018, 11:55 am

മെക്‌സിക്കന്‍ വനിതാടൂറിസ്റ്റുകള്‍ക്ക് പീഡനം;ജയ്പൂര്‍ പഞ്ചനക്ഷത്രഹോട്ടലിലെ ജനറല്‍ മാനേജര്‍ അറസ്റ്റില്‍. വനിതകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മാനേജര്‍ ഋഷിരാജ് സിംങ്(40)അറസ്റ്റിലായത്. ചൊവ്വാഴ്ച ഹോട്ടലിലെത്തിയ സ്ത്രീകളുടെ നേര്‍ക്ക് അന്നുരാത്രി തന്നെ ഇയാളുടെ അതിക്രമമുണ്ടായി. പരാതിയും ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് തെളിവായി എടുത്തു.കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.