അനന്ത്‌നാഗ് ഏറ്റുമുട്ടൽ: പോലീസുകാരനും തദ്ദേശവാസിയും കൊല്ലപ്പെട്ടു

Web Desk
Posted on June 22, 2018, 11:17 am

അനന്ത്നാഗ്: ജമ്മു-കശ്മീരിലെ അനന്ത്‌നാഗില്‍ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി നാല് പേര് കൊല്ലപ്പെട്ടു. ഇതിൽ രണ്ട്  ഭീകരരും,  ഒരു പോലീസുകാരനും തദ്ദേശവാസിയും ഉൾപ്പെടുന്നു.

തെക്കന്‍ കശ്മീരിലെ ശ്രിഗുവാരാ മേഖലയില്‍ തീവ്രവാദികള്‍ നിലയുറപ്പിച്ചിട്ടുണ്ട് എന്ന ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലാണ് ഏറ്റുമുട്ടലില്‍ അവസാനിച്ചത്.

തിരച്ചില്‍ നടത്തിയ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സൈന്യവും തിരിച്ചടിക്കുകയായിരുന്നു.

വെടിവെയ്പ്പ് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുയാണെന്നാണ് റിപ്പോര്‍ട്ട്.