ഷോപ്പിയാനിലെ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു

Web Desk
Posted on June 11, 2019, 8:18 am

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. സ്ലൈന്‍ ഭീകരരായ സയര്‍ അഹ്മദ് ഭട്ട്, ഷക്കീര്‍ അഹ്മദ് വാഗെ എന്നിവരെയാണ് സൈന്യം വധിച്ചത്. പുലര്‍ച്ചെയോടെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശത്ത് ജാഗ്രത തുടരുകയാണ്. ഇന്നലെ പൂഞ്ചില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടിരുന്നു.