Web Desk

ജയ്പൂര്‍

July 17, 2020, 12:13 pm

രാജസ്ഥാനില്‍ രണ്ട് എംഎല്‍എമാരെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു

Janayugom Online

രാജസ്ഥാനില്‍ രണ്ട് എംഎല്‍എമാരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു. പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഭന്‍വര്‍ ലാല്‍ ശര്‍മ, വിശ്വേന്ദ്രസിങ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. ഇരുവരും സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഇവര്‍ക്ക് കോണ്‍ഗ്രസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഇന്ന് ഉച്ചയ്ക്ക് സ്പീക്കറുടെ അയോഗ്യത നോട്ടിസ് ചോദ്യം ചെയ്ത് സച്ചിന്‍ പൈലറ്റ് സമര്‍പ്പിച്ച ഹര്‍ജി രാജസ്ഥാന്‍ കോടതി പരിഗണിക്കും. ഇന്നലെ രാത്രി സമര്‍പ്പിച്ച ഹര്‍ജി രാത്രി എട്ട് മണിയോടെ പരിഗണിച്ച രാജസ്ഥാന്‍ ഹൈക്കോടതി കേസിന്റെ വാദം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ENGLISH SUMMARY: two mlas were sus­pend­ed from congress
You may also like this video