സംസ്ഥാനത്ത് രണ്ടു കോവിഡ് മരണം കൂടി

Web Desk

തിരുവനന്തപുരം

Posted on August 04, 2020, 11:13 am

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പോള്‍ ജോസഫാണ് ഇന്ന് കോവിഡ്  ബാധിച്ച് മരിച്ചത്. കോഴിക്കോട് സ്വദേശി സുലേഖയാണ് കോവിഡ് ബാധിച്ച് മരിച്ച മറ്റൊരു വ്യക്തി.

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച മരിച്ച വ്യക്തിയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു. കോവിഡ് സ്ഥിരികരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് ബാധിച്ച് കാസര്‍കോട് സ്വദേശി ഇന്ന് രാവിലെ മരിച്ചിരുന്നു. ചാലിങ്കല്‍ എണ്ണപ്പാറ സ്വദേശി പളളിപ്പുഴ ഷംസുദ്ദീൻ(52) ആണ് മരണപ്പെട്ടത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഷംസുദ്ദീൻ.

വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം ആശുപത്രിയില്‍ ചികിത്സക്കു ശേഷം വീട്ടില്‍ തിരിച്ചു വന്നിരുന്നു. പിന്നീട് പനി ബാധിച്ചതോടെ നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചത്.ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് മരിച്ചവരുടെ എണ്ണം മൂന്നായി.

ENGLISH SUMMARY: TWO MORE COVID DEATH IN KERALA

YOU MAY ALSO LIKE THIS VIDEO