സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി, ഇന്ന് ആറ് മരണം

Web Desk

തിരുവനന്തപുരം/ പാലക്കാട്

Posted on August 08, 2020, 4:25 pm

കേരളത്തില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി മരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള ഒരാളും പാലക്കാട് ജില്ലയിലുള്ള ഒരാളുമാണ് മരിച്ചത്. തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാറനല്ലൂര്‍ സ്വദേശി ജമാ ആണ് മരിച്ചത്. പ്രമേഹവും , ന്യുമോണിയും ഉണ്ടായിരുന്ന ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു.

പാലക്കാട് ‍ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരന്ന വൃദ്ധ മരിച്ചു. വിളയൂര്‍ സ്വദേശിയിയ പാത്തുമ്മയാണ് മരിച്ചത്. 76 വയസായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിരിക്കെയാണ് മരിച്ചത്.

സംസ്ഥാനത്ത് ഇന്ന് മാത്രം ആറ് മരണം റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ എറണാകുളം, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് സ്വദേശികളും കോവിഡ് ബാധിച്ച് ചികിത്സയിരിക്കെ മരിച്ചു. എന്നാല്‍ അന്തിമ ഫലം വരാതത്തിനാല്‍ ഈ ആറ് മരണവും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Eng­lish sum­ma­ry: two more covid deaths in ker­ala

You may also like this video: