Web Desk

എറണാകുളം

July 20, 2020, 10:47 pm

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി

Janayugom Online

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. തൊടുപുഴ അച്ചന്‍കവല സ്വദേശി ലക്ഷ്മി (79), ഫോര്‍ട്ടുകൊച്ചി തുരുത്തി സ്വദേശി ഇ കെ ഹാരിസ്(51) എന്നിവരാണ് മരിച്ചത്.

ലക്ഷമി ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍ ലക്ഷമിയുടെ കുടുംബാഘങ്ങള്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ല. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കാരം നടന്നു.

ഹാരിസ് കുവെെത്തില്‍ നിന്ന് കഴിഞ്ഞ 19ന് നാട്ടില്‍ എത്തിയതാണ്.ഇദ്ദേഹം കടുത്ത പ്രമേഹ രോഗിയായിരുന്നു.

Eng­lish sum­ma­ry: Covid death in kerala

You may also like this video: