ഉരുള്‍പൊട്ടലുണ്ടായ രാജമല പെട്ടിമുടിയില്‍ നിന്ന് രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടടുത്തു. ദുരന്തമുണ്ടായ പെട്ടിമുടിയില്‍ നിന്ന് ആറ് കിലോമീറ്റര്‍ മാറി പുഴയുടെ തീരത്ത് നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇനി 12 പേരെയാണ് പെട്ടിമുടിയില്‍ കണ്ടെത്താനുള്ളത്.
അവസാനത്തെയാളെ കണ്ടെത്തുന്നത് വരെ തിരച്ചില്‍ തുടരുമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മണ്ണിടിച്ചില്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് ഉടന്‍ സഹായം ലഭ്യമാക്കാന്‍ പ്രത്യേക സംഘത്തെ ജില്ലാ ഭരണകൂടം നിയോഗിച്ചു.
ഇടുക്കി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തെരച്ചില്‍ തുടരാൻ തീരുമാനിച്ചത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഒരാളുടെ മൃതദേഹം മാത്രമാണ് കണ്ടെടുത്തത്.
English summary: Two more dead bodies found from pettymudi
You may also like this video: