കോവിഡ് ബാധിച്ച് ഡല്‍ഹിയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു

Web Desk

ന്യൂഡൽഹി

Posted on July 02, 2020, 11:37 am

കോവിഡ് ബാധിച്ച് ഡല്‍ഹിയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. മരിച്ചവരില്‍ കന്യാസ്ത്രീയും ഉള്‍പ്പെടുന്നു. എഫ്ഐഎച്ച്  ദില്ലി പ്രെവിന്‍സി‍‍ലെ സിസ്റ്റര്‍ അജയ മേരി, പന്തളം സ്വദേശിയായ തങ്കച്ചന്‍ മത്തായി എന്നിവരാണ് മരിച്ചത്. തങ്കച്ചന്‍ കോവിഡ് ബാധിച്ച് കഴിഞ്ഞ ഒരാഴ്ച്ചയായി ചികിത്സയിലായിരുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവി‍ഡ് രോഗികള്‍ ഉള്ള മൂന്നാമത്തെ സംസ്ഥാനമാണ് ഡല്‍ഹി. 89,802 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2803 പേര്‍ മരിച്ചു.

Eng­lish sum­ma­ry: Two more ker­alites died in delhi

You may also like this video: