അമേരിക്കയില്‍ മൂന്ന് മലയാളികള്‍ മരിച്ചു; കോവിഡ് ബാധയെന്ന് സംശയം

Web Desk

വാഷിംഗ്ടൺ

Posted on April 10, 2020, 10:47 am

അമേരിക്കയില്‍ മൂന്ന് മലയാളികള്‍ മരിച്ചു. കോവിഡ് രോഗം ബാധിച്ചാണ് ഇവര്‍ മരിച്ചതെന്നാണ് വിവരം. പത്തനംതിട്ട സ്വദേശി ഇടത്തില്‍ സാമുവല്‍(83) ഭാര്യ മേഴ്സി സാമുവല്‍, കോട്ടയം മണിമല സ്വദേശി ത്രേസ്യാമ്മ പൂങ്കുടി(71) എന്നിവരാണ് മരിച്ചത്.

സാമുവല്‍ മരിച്ച് മണിക്കൂറുകള്‍ കഴിഞ്ഞാണ് മേഴ്സി മരിക്കുന്നത്. ന്യൂമോണിയ ബാധയേറ്റാണ് ഇരുവരെയും ആസുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇവര്‍ക്ക് കോവിഡ് ആണെന്ന് സംശയമുയര്‍ന്നിരുന്നു.

സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും പരിശോധനാ ഫലം വന്നതിന് ശേഷമേ സ്ഥിരീകരണം ഉണ്ടാകൂ എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് കൊണ്ടു വരാതെ അമേരിക്കയില്‍ തന്നെ സംസ്കാര ചടങ്ങുകള്‍ നടത്തുമെന്നും ബന്ധക്കള്‍ അറിയിച്ചിട്ടുണ്ട്.

you may also like this video’