ഇടുക്കിയിലെ തദ്ദേശ തെരഞ്ഞെടുപ്പിനായി പുതിയതായി അനുവദിച്ച രണ്ടു കേന്ദ്രങ്ങൾ ഉൾപ്പെടെ നിലവിൽ 10 കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. തൊടുപുഴ മുനിസിപ്പാലിറ്റിയിൽ തൊടുപുഴ സെൻ സെബാസ്റ്റ്യൻസ് ഹൈസ്കൂളും കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൽ കട്ടപ്പന സെന്റ്. ജോർജ് ഫൊറോന ചർച്ച് പാരിഷ് ഹാളുമാണ് പുതിയതായി അനുവദിച്ച വോട്ടെണ്ണൽ കേന്ദ്രങ്ങൾ.
കട്ടപ്പന മുനിസിപ്പാലിറ്റിയിൽ ഓശാനം ഇഎംഎച്ച്എസ് എസ് കട്ടപ്പന, അടിമാലി ബ്ലോക്ക് പഞ്ചായത്തിൽ ഗവൺമെന്റ് ഹൈസ്കൂൾ അടിമാലി, ദേവികുളം ബ്ലോക്ക് പഞ്ചായത്തിൽ ഗവൺമെന്റ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ മൂന്നാർ, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിൽ സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്എസ് നെടുങ്കണ്ടം, ഇളംദേശം ബ്ലോക്ക് പഞ്ചായത്തിൽ സെന്റ് ജോസഫസ് ഹയർ സെക്കൻഡറി സ്കൂൾ കരിമണ്ണൂർ, ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ ഇടുക്കി പൈനാവ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിൽ സെന്റ് സെബാസ്റ്റ്യൻ യുപിസ്കൂൾ തൊടുപുഴ, അഴുത ബ്ലോക്ക് പഞ്ചായത്തിൽ മരിയ ഗിരി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ കുട്ടിക്കാനം എന്നിങ്ങനെയാണ് രണ്ട് മുനിസിപ്പാലിറ്റികളിലും 8 ബ്ലോക്ക് പഞ്ചായത്തുകളിലുമായുള്ള വിതരണ സ്വീകരണ വോട്ടെണ്ണൽ കേന്ദ്രങ്ങൾ.
ENGLISH SUMMARY: two more polling centres allowed for local body election
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.