Web Desk

തിരുവനന്തപുരം

December 24, 2020, 3:19 pm

അങ്കണവാടി ജീവനക്കാർക്ക് രണ്ട് യൂണിഫോം സാരികൾ കൂടി; 5.30 കോടി രൂപ അനുവദിച്ചു

Janayugom Online

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും രണ്ട് സെറ്റ് യൂണിഫോം കൂടി വാങ്ങുന്നതിന് പണം അനുവദിച്ചു. സമ്പുഷ്ട കേരളം പദ്ധതി പ്രകാരം 2020–21 സാമ്പത്തിക വർഷത്തേക്ക് യൂണിഫോം സാരികൾ വാങ്ങുന്നതിനാണ് പണം അനുവദിച്ചതെന്ന് മന്ത്രി കെകെ ശൈലജ ടീച്ചർ പറഞ്ഞു.

സാരികൾ വാങ്ങുന്നതിന് 5,29,84,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്. കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽസ് കോർപ്പറേഷൻ ലിമിറ്റഡ് വഴി 400 രൂപ വിലയുള്ള കസവ് സാരിക് മാത്രമുള്ള പവർലൂം കേരള കോട്ടൻ സാരിയും 395 രൂപ വിലയുള്ള കസവും കളറും ബോർഡറുള്ള പവർലൂം കേരള കോട്ടൻ സാരിയുമാണ് വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ 33,115 അങ്കണവാടി വർക്കർമാർക്കും 32,986 അങ്കണവാടി ഹെൽപർമാർക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ഈ സാമ്പത്തിക വർഷം അങ്കണവാടി ജീവനക്കാർക്ക് പുതിയ യൂണിഫോമായി കോട്ടുകൾ സൗജന്യമായി വിതരണം ചെയ്തിരുന്നു. അങ്കണവാടി വർക്കർമാരുടെ യൂണിഫോം കോട്ടിന്റെ നിറം ഡാർക്ക് ആഷും ഹെൽപർമാരുടെ കോട്ടിന്റെ നിറം ചെറുപയർ പച്ചയുമാണ്. ഇത് കൂടാതെയാണ് രണ്ട് സെറ്റ് സാരികൾ വീതം അനുവദിക്കാൻ തീരുമാനിച്ചത്.

Eng­lish sum­ma­ry; two more uni­forms saris for anganawa­di work­ers; kk shailaja

You may also like this video;