കെവിന്‍ വധക്കേസ് ;രണ്ട് സാക്ഷികള്‍ കൂടി കൂറുമാറി

Web Desk
Posted on May 16, 2019, 2:08 pm

കോട്ടയം: കെവിന്‍ വധക്കേസ് വിചാരണക്കിടെ രണ്ട് സാക്ഷികള്‍ കൂടി കൂറുമാറി. 27-ാം സാക്ഷി അലന്‍, 98-ാം സാക്ഷി സുലൈമാന്‍ എന്നിവരാണ് മൊഴി മാറ്റിയത്. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം അഞ്ചായി.

എട്ടാം പ്രതി നിഷാദിന്റെ അയല്‍വാസിയാണ് സുലൈമാന്‍. കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ പ്രതികളെത്തിയ പമ്ബിലെ ജീവനക്കാരനാണ് അലന്‍. കേസില്‍ ഇന്നലെയും രണ്ട് സാക്ഷികള്‍ കൂറുമാറിയിരുന്നു. രണ്ടാം പ്രതി നിയാസിന്റെ അയല്‍വാസികളായ സുനീഷ്, മുനീര്‍ എന്നിവരാണ് ഇന്നലെ കൂറു മാറിയത്.

നേരത്തെ 28-ാം സാക്ഷിയും പ്രതികളുടെ സുഹൃത്തുമായ എബിന്‍ പ്രദീപും മൊഴിമാറ്റിയിരുന്നു.