Web Desk

ചെന്നൈ

February 19, 2020, 5:51 pm

കൊറോണ; ചൈനയിൽ നിന്ന് ചെന്നൈയിലെത്തിയ രണ്ട് തമിഴ്നാട് സ്വദേശികൾ നിരീക്ഷണത്തിൽ

Janayugom Online

കോറോണ ബാധയുടെ പശ്ചാത്തലത്തിൽ ചൈനയിൽ നിന്നും ചെന്നൈ തീരത്തിന് സമീപത്തെത്തിയ രണ്ട് കപ്പൽ ജീവനക്കാർ നിരീക്ഷണത്തിൽ. നാട്ടിലെത്തിയ ശേഷം ഇവർക്ക് പനി അനുഭവപ്പെട്ടതിനെ തുടർന്നാണ് നിരീക്ഷണ വിഭാഗത്തിലാക്കിയത്. ഇരുവരുടെയും രക്ത സാംപിളുകള്‍ നഗരത്തിലെ ലാബില്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.

കപ്പലിലുണ്ടായിരുന്ന 19 ജീവനക്കാരില്‍ രണ്ട് പേര്‍ക്കാണ് പനിയുള്ളതായി കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ ഇവര്‍ക്ക് ശ്വാസകോശ സംബന്ധമായ മറ്റ് രോഗങ്ങളില്ലെന്നും സ്ഥിരീകരിച്ചു. ഇരുവരെയും കപ്പലിനുള്ളിലെ തന്നെ പ്രത്യേക മുറിയിലാണ് താമസിപ്പിച്ചിരിക്കുകയാണ്. കപ്പല്‍ ഇതുവരെ ചെന്നൈ തീരത്ത് അടുപ്പിച്ചിട്ടില്ല.

Eng­lish Sum­ma­ry: Two men are the obser­va­tion the symp­toms of coro­na virus.

you may also like this video;